കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ്? കൊവിഡ് ഏറ്റവുമധികം ബാധിക്കുന്ന രക്തഗ്രൂപ്പുകൾ പുറത്ത് വിട്ട് പഠനങ്ങൾ
23 ആന്റ് മി എന്നി അമേരിക്കന്‍ കമ്ബനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒ ഗ്രൂപ്പില്‍ പെടുന്ന രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ 9 മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി. 7,50,000 പേരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ഗ്രൂപ്പുകള്‍ രോഗത്തിന് വഴങ്ങുന്നതില്‍ ചെറു വ്യത്യാസങ്ങളുണ്ട്. പ്രായം, മുന്‍കാല രോഗങ്ങള്‍ എന്നീ ഘടകങ്ങള്‍ എടുത്ത് പഠനം നടത്തിയപ്പോഴും ഇതേ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. രോഗാണുവുമായി ഏറ്റവുമധികം സാമീപ്യം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ തന്നെയാണ് ഫലം വന്നത്. ഇറ്റലിയിലും സ്പെയിനിലും ഉണ്ടായിരുന്ന 1600ഓളം രോഗികളുടെ ജീന്‍ ഉപയോഗിച്ച് മുന്‍ ആഴ്ചകളില്‍ ഒരു പഠനം നടന്നു. ശ്വാസകോശ തകരാറും വെന്റിലേറ്റര്‍ സഹായവും വേണ്ടിവന്ന ആളുകളുടെ കണക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ 50% രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് ആയിരുന്നു. ചൈനയില്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമനുസരിച്ച് കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് രക്തം കട്ടപ...